ബേപ്പൂർ: ഇരുചക്രവാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയിലിരിക്കെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മാറാട് സാഗരസരണിക്കു സമീപം താമസിക്കുന്ന പാറക്കപുതുക്കുടി ശശിധരനാണ് (68) മരിച്ചത്. പിതാവ്: പരേതനായ രാരിച്ചൻകുട്ടി. മാതാവ്: പരേതയായ ദേവു. ഭാര്യ: ഷൈലജ. മക്കൾ: ഷിംജി, ജിംഷി, ജിജീഷ്. മരുമക്കൾ: വിജയൻ (പാലത്ത്), മനോജ് (മെഡിക്കൽ കോളജ്). സഹോദരങ്ങൾ: പ്രകാശൻ, ഗിരീഷ്, രാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.