നടുവണ്ണൂർ: യു.ഡി.എഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാനും റിട്ട. അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് താമസിക്കുന്ന (ഗായത്രി) പുളിയിലോട്ട് സുധാകരൻ നമ്പീശൻ (72) നിര്യാതനായി. കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡന്റ്, നടുവണ്ണൂർ റീജനൽ സഹ. ബാങ്ക് മുൻ ഡയറക്ടർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കാവിൽ സുബ്രഹ്മണ്യക്ഷേത്ര കമ്മിറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്), മഞ്ജുഷ (അധ്യാപിക, മന്ദങ്കാവ് എൽ.പി സ്കൂൾ), സജയ് (അബൂദബി). മരുമക്കൾ: മനോജ് കുമാർ വേങ്ങേരി (ബിസിനസ്), രാജീവ് കുണ്ടൂപറമ്പ് (ഏഷ്യാനെറ്റ്), നവനീത (നെട്ടൂര്‍). സഹോദരങ്ങൾ: കൗമുദി (കാഞ്ഞിക്കാവ്), നളിനി (കോട്ടൂര്‍), രാമചന്ദ്രൻ, വനജ, പ്രതാപൻ. മാതാവ്: ശ്രീദേവി അമ്മ. പിതാവ്: പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യർ.