എലത്തൂർ: കുന്നോത്തിൽ പരേതരായ അലിയുടെയും എടേക്കാട്ട് കുഞ്ഞാമിനയുടെയും മകളും പരേതനായ തൊണ്ടീകണ്ടി ഖാദർകുട്ടി ഹാജിയുടെ ഭാര്യയുമായ എടേക്കാട്ട് മറിയം ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: റഹീന, അസ്മ, മുഹമ്മദലി, ആതിഖ, സക്കീർ, സാബിറ, ആമിന. മരുമക്കൾ: ഇയ്യാങ്കണ്ടി അബ്ദുല്ല അത്തോളി, മുണ്ടയിൽ മുഹമ്മദ് കോയ കാപ്പാട്, ലൈല കിണാശ്ശേരി, എം.സി. ഉമ്മർ (അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), ഖമറുന്നിസ ആരാമ്പ്രം, ഹബീബ് മാത്തോട്ടം, മൻസൂർ കണ്ണങ്കടവ്. സഹോദരങ്ങൾ: നഫീസ, സൈനബ, ഖാദർകുട്ടി ഹാജി, പരേതരായ ആമത് കോയ ഹാജി, ആമിന.