ആമ്പല്ലൂര്‍: ഇലത്താള വിദ്വാന് തൃക്കൂര് മണിയാംപറമ്പില്‍ മണി നായര്‍ (72) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചേര്‍പ്പ് മണി എന്ന പേരിലാണ് മണി നായര്‍ അറിയപ്പെട്ടിരുന്നത്. തൃശൂര്‍ പൂരം പാറമേക്കാവ് വിഭാഗം, തൃപ്പൂണിത്തുറ, കൂടല്‍മാണിക്യം, ആറാട്ടുപുഴ, കുട്ടനെല്ലൂര്‍, നെന്മാറ വല്ലങ്ങി തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ആഘോഷങ്ങളില്‍ ഇലത്താളം പ്രമാണിയായിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും റഷ്യ, ദുബൈ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളിലും മേളത്തിലും പഞ്ചവാദ്യത്തിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യ: അയ്യനാട്ട് ശാന്ത. മക്കള്‍: ജയശ്രീ, ബിന്ദു, സിന്ധു, വിനു (കൊമ്പ് കലാകാരന്). മരുമക്കള്‍: രാജന്, അനിലന്‍, പ്രഭാത്, ശരണ്യ.