കുന്നംകുളം: അകതിയൂർ നോങ്ങല്ലൂർ ക്വാറിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മരത്തംകോട് എ.കെ.ജി നഗര്‍ പുഞ്ചപ്പാടത്ത് ജോണ്‍സന്റെ മകന് അരുണ്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ മറ്റു നാലുപേരോടൊപ്പമാണ് ക്വാറിയിലേക്ക് പോയത്. കുളിക്കാനായി ആദ്യം അരുൺ വെള്ളത്തിൽ ചാടിയെങ്കിലും പിന്നീട് കാണാതാകുകയായിരുന്നു. കുന്നംകുളം അഗ്നിരക്ഷ സേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മേസ്തിരി പണിക്കാരനായ അരുണ്‍ അവിവാഹിതനാണ്. മാതാവ്: ജെസി. സഹോദരിമാർ: ജാൻസി, അനീഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മരത്തംകോട് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.