മംഗലപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെട്ടൂർ ചിറ്റിലക്കാട് എ.എസ് മൻസിലിൽ അബ്ദുൽ സമദിന്റെയും ഷഹാനയുടെയും മകൻ ഉനൈസ് (21) ആണ് മരിച്ചത്. ചെമ്പകമംഗലം ജങ്ഷനിൽ ശനിയാഴ്ച പുലർച്ച അഞ്ചിനാണ് അപകടം. മെഡിക്കൽ കോളജിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറാണ് ഉനൈസ്. രാവിലെ ജോലിക്ക് പോകുന്ന വഴിയിലാണ് അപകടം. എതിർ ദിശയിൽനിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.