ഓതറ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീശുഭാനന്ദ ആശ്രമത്തിലെ സന്യാസി സ്വാമി കൃഷ്ണാനന്ദൻ (76) നിര്യാതനായി. കഴിഞ്ഞ പത്ത് വർഷമായി ഓതറ ശ്രീശുഭാനന്ദാശ്രമത്തിലെ ആചാര്യനായിരുന്നു. ഓതറ മൂലൂർ കുടുംബാംഗമാണ്. കൃഷ്ണൻകുട്ടി എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ഭാര്യ: സതി. മക്കൾ: ഷിബു, കുമാർ, ഗീതകുമാരി, ഉഷാകുമാരി. മരുമക്കൾ: വിശ്വനാഥൻ, പ്രസാദ്, സിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.