വെള്ളറട: റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മൂവോട്ടുകോണം സ്വദേശി അജിത് സഹദേവന് (45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കന്നുമാമൂട് മൂവോട്ടുകോണം സഹദേവന്-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ: സോണി. നാലു വര്‍ഷമായി അജിത് റിയാദിലാണ്. 20ന് രാവിലെ എട്ടുവരെ സ്പോണ്സറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ പ്രതികരിക്കാതായപ്പോള്‍ മുറിയില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിൽ.