ഇരിങ്ങാലക്കുട: യുക്തിവാദി എം.സി. ജോസഫിന്റെ മകള്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അച്ചാപ്പിള്ള ജോസഫ് (98) നിര്യാതയായി. തൃശ്ശൂര്‍ ജൂബിലി മിഷന് ഹോസ്പിറ്റല്‍, ഇരിങ്ങാലക്കുട ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ കുടുബാംഗമാണ്. അവിവാഹിതയായിരുന്നു. കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്കും മൃതദേഹം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജിനും കൈമാറി. സഹോദരങ്ങള്‍: ലീല, ചിന്ത, പരേതരായ എം.ജെ. ചെറിയാന് (റിട്ട. ജോയന്റ് ഡയറക്ടര്‍ ഇൻഡസ്ട്രീസ്), അഡ്വ. എം.ജെ. മാത്തന്, മറിയാമ്മ, ഉണ്ണി, അന്നം.