ഒല്ലൂര്‍: സ്കൂട്ടർ പിന്നിലേക്ക് എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചിയ്യാരം കോണ്‍വെന്റ് റോഡില്‍ കാണ്ണനായ്ക്കല് പാല്യേക്കര റപ്പായിയുടെ മകന് ഡെല്‍സണ്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പനംകുറ്റിച്ചിറ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് മരിച്ചത്. മാതാവ്: എല്‍സി. ഭാര്യ: ജിനി. മക്കള്‍: എന്വിന്, എന്ഡ്രിയ.