മാള: കുഴൂർ കാക്കുളിശ്ശേരി ചക്കാലമറ്റത്ത് വർഗീസിന്റെ ഭാര്യ അന്നം വർഗീസിനെ (83) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാർ പള്ളിയിൽ പോയി മടങ്ങി വന്നപ്പോൾ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. അഗ്നിരക്ഷ സേനയാണ് മൃതദേഹം പുറത്തെടുത്തത്. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മാള ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച കാക്കുളിശ്ശേരി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: ആനി, ജോൺസൻ, ജോളി, ജോഷി. മരുമക്കൾ: ഡേവിസ്, ഷൈനി, ജോസ്, ലിൻസി.