നരിക്കുനി: നഗരത്തിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും നരിക്കുനിയിലെ പൗരപ്രമുഖനും കാരണവരും ജീവകാരുണ്യ പ്രവർത്തകനും ചെങ്ങോട്ടുപൊയിൽ ജുമുഅത്ത് പള്ളി പ്രസിഡൻറുമായിരുന്ന കൈപ്പുറത്ത് എൻ.സി. അഹമ്മദ് ഹാജി (ഷട്ടർ ഹാജി- 86) നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യമാർ: അലീമ, പരേതയായ ഖദീജ. മക്കൾ: ആമിന, അബൂബക്കർ, ആലി, ജബ്ബാർ, ഷാഫി, ഷഫീഖ്, മരുമക്കൾ: വി.സി. മജീദ് (പതിമംഗലം), ഫിറോസ (അണ്ടോണ), ഹസീന (അണ്ടോണ), ഷറീന (പാറന്നൂർ), നുസൈഫ (നരിക്കുനി), മിൻഷ (കാരന്തൂർ).