പേരാമ്പ്ര: ആവള എ.യു.പി സ്കൂൾ നാലാം തരം വിദ്യാർഥിയും ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകനുമായ സി. കെ. മുഹമ്മദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബുധനാഴ്ച വൈകീട്ട് സ്കൂളിൽ നിന്ന് വന്ന കുട്ടി കുളിമുറിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉടൻ പേരാമ്പ്ര ഇ.എം. എസ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പിതാവ് വിദേശത്താണ്. മാതാവ്: ഷെരീഫ. സഹോദരങ്ങൾ: മുബഷിറ, ഷിഫ ഷെറിൻ, ഷഹാന ഫാത്തിമ.