ഫറോക്ക്: നല്ലൂർ റോയൽ അലയൻസിന് സമീപം വീട്ടിലേക്ക് നടന്നുപോകുന്നയാൾ ബൈക്കിടിച്ച് മരിച്ചു. നല്ലൂരങ്ങാടി മേങ്ങശ്ശേരി ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ഫറോക്ക് കോഓപറേറ്റിവ് സ്റ്റോർ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി 8.30നാണ് അപകടം. ഫറോക്ക് ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഷീബ. മക്കൾ: ഷിനീഷ്, ഷിബിൻ. മരുമക്കൾ: റന്യ, സ്നേഹ. ബൈക്ക് ഓടിച്ച നല്ലൂരങ്ങാടി മാട്ടുപുറത്ത് കൃഷ്ണദാസിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.