ഇരിങ്ങാലക്കുട: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ വേഷം അധ്യാപകനും കഥകളി നടനുമായ കൊരുമ്പിശ്ശേരി പൂളയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ കലാനിലയം ഗോപിനാഥൻ (55) നിര്യാതനായി. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കാൽ നൂറ്റാണ്ടായി കലാനിലയത്തിൽ അധ്യാപകനാണ്. അടുത്ത ജനുവരിയിൽ പ്രിൻസിപ്പലിന്റെ ചുമതല ഏൽക്കാൻ ഇരിക്കെയാണ് രോഗബാധിതനായത്. ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച കലാമണ്ഡലത്തിന്റെ കഥകളി വേഷം അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: കലാമണ്ഡലം പ്രജുഷ (നൃത്താധ്യാപിക). മക്കള്‍: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മുക്തിസ്ഥാനിൽ.