ഒല്ലൂര്‍: ചിയ്യാരത്ത് തൃശൂര്‍ ബസ് സ്റ്റോപ്പിന് സമീപം ബൈക്കിന് പിന്നിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. അവിണിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം വെതമറ്റില്‍ കൂവേലി ജോയിയുടെ ഭാര്യ മേരി (50) ആണ് മരിച്ചത്. ജോയിക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. മേരിയെ ഡോക്ടറെ കാണിക്കാന്‍ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. മേരി സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം എലൈറ്റ് മിഷന് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: മേജോ, മേല്സി, മേല്ന. മരുമകന്: ആന്റണി. സംസ്കാരം വെള്ളിയാഴ്ച 3.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.