എലത്തൂർ: ട്രെയിൽ തട്ടി യുവതി മരിച്ച നിലയിൽ. കുരുവട്ടൂർ പാറപ്പുറത്ത് ശൈലേന്ദ്രത്തിൽ ശ്രീജേഷിന്റെ ഭാര്യ അനഘയെയാണ് (22) വെങ്ങാലി മേൽപാലത്തിന് കിഴക്കുവശത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. എലത്തൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഹരീഷ് ചാലിൽത്താഴം. മാതാവ്: ഷിനോജ. മക്കൾ: ഇരട്ട സഹോദരികളായ ശിവനന്ദ, ശിവഗംഗ. സഹോദരങ്ങൾ: രോഹിത്, ആദിത്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.