കിഴുപ്പിള്ളിക്കര: ഛർദിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെന്റർ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ്-നസീബ ദമ്പതികളുടെ മകൻ ഷദീദ് (5) ആണ് മരിച്ചത്. പഴുവിൽ സെന്റ് ആന്റണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. രണ്ടു ദിവസമായി പനിയായതിനാൽ കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറഞ്ഞിരുന്നെങ്കിലും വ്യാഴാഴ്ച രാത്രി ഛർദിക്കുകയായിരുന്നു. ഇതിനിടെ ഭക്ഷണത്തിന്റെ അംശം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അയൽവാസികളായ യുവാക്കൾ കുട്ടിയെ ഉടൻ ബൈക്കിൽ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഛർദിച്ചപ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാകാമെന്ന് ഡോക്ടർ പറഞ്ഞു. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. രണ്ടു വയസ്സായ സെറ ഏക സഹോദരിയാണ്.