തൃശൂർ: സി.എം.ഐ ദേവമാത പ്രൊവിൻസ് മുൻ പ്രൊവിൻഷ്യാളും അമല ആശുപത്രി ഡയറക്ടറുമായിരുന്ന ഫാ. ജോർജ് പയസ് ഊക്കൻ (82) നിര്യാതനായി. ഇരിങ്ങാലക്കുട എടക്കുളം ഊക്കൻ വീട്ടിൽ പരേതരായ കുഞ്ഞുവറീത് - റോസ ദമ്പതികളുടെ മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, അമല ആശുപത്രി ജോയന്റ് ഡയറക്ടർ, ഡയറക്ടർ, യൂനിവേഴ്സിറ്റി ബോർഡ് ഓഫ് ഡയറക്ടർ, സ്നേഹഭവൻ സൊസൈറ്റി വാർഡൻ, റെഡ്ക്രോസ് സൊസൈറ്റി ചെയർമാൻ, കാർമ്മൽ ഭവൻ സുപ്പീരിയർ, സാമൂഹികക്ഷേമ കൗൺസലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സഹോദരങ്ങൾ: പരേതരായ കെ. ജോൺ, ഫാ. അലക്സ് ഊക്കൻ, കൊച്ചു മറിയം (അരണാട്ടുകര), ത്രേസ്യ പോൾ (ഒല്ലൂർ), ബ്രിജിത്ത് (കാട്ടൂർ), ആനി (ഞാറക്കൽ). ശനിയാഴ്ച രാവിലെ 11 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിയെ തുടർന്ന് സംസ്കരിക്കും.