ഓമശ്ശേരി: കെടയത്തൂർ ഗവ. എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയും ഓമശ്ശേരി പഞ്ചായത് വനിത ലീഗ് ട്രഷററുമായ കൂടത്തായി കരിങ്ങാംപൊയിൽ സി.കെ. ചെറിയമ്മദ് മാസ്റ്ററുടെ ഭാര്യ ആരിഫ ഷാഹുൽഹമീദ് (62) നിര്യാതയായി. മക്കൾ: എ.കെ. സറീന, ജസ്ബിറ. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ് (മാനിപുരം), അൻസാർ (അബൂദബി).