കൊയിലാണ്ടി: നടേരി തെറ്റീക്കുന്ന് ചെട്ട്യാംകണ്ടി സി.കെ. രാമൻകുട്ടി മാസ്റ്റർ (92) നിര്യാതനായി. ലൈബ്രറി കൗൺസിൽ മുൻ താലൂക്ക് സെക്രട്ടറിയും കല സാംസ്കാരിക മേഖലയിലെ സംഘാടകനുമായിരുന്നു. മക്കൾ: ആർ.കെ. സതീഷ് (കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ട. പ്രഫസർ), ആർ.കെ. സുധീർ (സിംഗപ്പൂർ), ആർ.കെ. ദീപ (റിട്ട. അധ്യാപിക, കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രസന്ന (റിട്ട. അധ്യാപിക), നിദ (സിംഗപ്പൂർ), എ. സുധാകരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി അരിക്കുളം).