കൂമ്പാറ: ആദ്യകാല കുടിയേറ്റ കർഷകനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ ജോസഫ് പാലക്കതടത്തിൽ (കുഞ്ഞേപ്പ് ചേട്ടൻ, 93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (നാഗംവേലിൽ കുടുംബാംഗം). മക്കൾ: കൂമ്പാറ ബേബി (മുൻ പോസ്റ്റ് മാസ്റ്റർ, കൂമ്പാറ ബസാർ), മാത്യു (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), സണ്ണി (റിട്ട. കെ.എസ്.ഇ.ബി), വിത്സൻ, ഷേർളി, ഡെയ്സി. മരുമക്കൾ: ലീലമ്മ മഞ്ഞപ്പിള്ളിൽ, പരേതയായ തങ്കമ്മ, ബിന്ദു നായ്പുരയിടത്തിൽ, റോസ്ലി ആലുക്കാസ്, റെജി മായാലിൽ നിലമ്പൂർ, ജോഷി പെരുമ്പ്രായിൽ (കക്കാടംപൊയിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.