കാട്ടാക്കട: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപം കിഷോർ ഭവനിൽ പാലോട് കൃഷ്ണപിള്ള (87) നിര്യാതനായി. പി.ആർ. വില്യം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന്, ഡെയില്‍വ്യൂ സ്കൂള്‍ പ്രിന്‍സിപ്പൽ, കാട്ടാക്കട ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ്, അധ്യാപക സംഘടന ജില്ല പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: പി. സുമതിയമ്മ (റിട്ട. അധ്യാപിക കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: കിഷോർ കെ.എസ്. (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സജി (പ്രഥമാധ്യാപകൻ, ഗവ. എൽ.പി. സ്കൂൾ, പേരയം), ഷീജ (അധ്യാപിക, നിയോ ഡെയില്‍ സ്കൂൾ), ജീജ (അധ്യാപിക, വെള്ളനാട് എച്ച്.എസ്.എസ്). മരുമക്കൾ: ലീന (ക്ലർക്ക്, പൂവച്ചൽ പഞ്ചായത്ത്), ഹേമകുമാർ (റിട്ട. ഡെയറി എക്സ്റ്റൻഷൻ ഓഫിസർ), അജിത് വിക്രമൻ (എസ്.ഐ നരുവാമൂട് പൊലീസ് സ്റ്റേഷൻ). സഞ്ചയനം ഞായറാഴ്ച 8.30ന്.