പഴഞ്ഞി: കീബോര്‍ഡിസ്റ്റും ഗായകനുമായ പെങ്ങാമുക്ക് കോഞ്ഞാങ്ങത്ത് വീട്ടില്‍ സദാനന്ദന് കെ. ശങ്കര്‍ (62) നിര്യാതനായി. തൃശൂര്‍ കലാസദനിലെ കീബോര്‍ഡിസ്റ്റാണ്. പിന്നണി ഗായകരായ പി. ജയചന്ദ്രന്, എസ്. ജാനകി, ഉണ്ണി മേനോന്, ജി. വേണുഗോപാല്‍ തുടങ്ങിയവർക്കൊപ്പവും കീബോര്‍ഡിസ്റ്റായി പ്രവർത്തിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിട്ട. പ്രധാനാധ്യാപകന് ശങ്കറിന്റെ മകനാണ്. മാതാവ്: കാര്‍ത്യായനി ടീച്ചര്‍. ഭാര്യ: ലതിക. മക്കള്‍: രേവതി, രാഹുല്‍. സഹോദരങ്ങള്‍: സധാലത, സച്ചിദാനന്ദന് (വയലിനിസ്റ്റ്), സത്യാനന്ദന് (ഗിറ്റാറിസ്റ്റ്, റിട്ട. മലയാളം അധ്യാപകന്, എരുമപ്പെട്ടി സ്കൂള്‍).