നാദാപുരം: അരനൂറ്റാണ്ടിലധികം ചെക്യാട്, പാറക്കടവ് പ്രദേശങ്ങളിൽ ആതുരരംഗത്ത് സേവനമനുഷ്ഠിച്ച പാറക്കടവിലെ ജനകീയ ഡോക്ടർ സി.എച്ച്. കുഞ്ഞമ്മദ് (82) നിര്യാതനായി. കടവത്തൂരിലെ പരേതനായ ചെറുവൻകോട്ട് മൊയ്തു ഹാജിയുടെയും ചെറുവേരി പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: ഉമ്മുകുൽസും. മക്കൾ: സഹീർ (ബംഗളൂരു), സഫിയ. മരുമക്കൾ: സി.എച്ച്. സൂപ്പി (പുല്ലൂക്കര), ഷാഹിദ ഹുസൈൻ (ചെറുപ്പറമ്പ്). സഹോദരങ്ങൾ: യൂസുഫ് ഹാജി, അബൂബക്കർ, ആയിശ, സൈനബ, പരേതനായ സി.എച്ച്. അബ്ദുല്ല.