കുറ്റിച്ചിറ: മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലി (48) ഷാർജയിൽ നിര്യാതനായി. മാതാവ്: ചെറുവീട്ടിൽ അലീമ. ഭാര്യ: വയലിൽ മാളിയക്കൽ ഷാഹിദ (ഷൈനി), കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പന്തക്കലകം സിനോബിയ. മക്കൾ: അലീഷ സനൂബ് (മെഡിക്കൽ വിദ്യാർഥി), അസാം അലി, അഹമ്മദ് അലി. സഹോദരങ്ങൾ: സി.വി. മുഹമ്മദ് അക്ബർ, സി.വി. മുഹമ്മദ് ഫാസിൽ (ദുബൈ). ഖബറടക്കം ഷാർജയിൽ നടക്കും.