കൊല്ലം: ഹരിപ്പാട് നങ്ങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്രക്കുറുപ്പിന്റെ മകനും ഒർലാൻഡോ ഹെൽത്ത് ഹാർട്ട് ആന്‍ഡ് വാസ്കുലർ ഇന്‍സ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റുമായ ഡോ. സൂരജ് ആർ. കുറുപ്പ് (48) ഫ്ലോറിഡയിൽ നിര്യാതനായി. പരവൂർ പൂതക്കുളം നളിനാ സദനത്തിൽ റിട്ട. ഡി.ജി.പി വി.കെ. ബാലൻനായരുടെ മകൾ ഡോ. പാർവതി (മിക്കി)യാണ് ഭാര്യ. മകൾ: ദേവിക. സംസ്കാരം പിന്നീട് ഫ്ലോറിഡയിൽ നടക്കും.