കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറെതാഴെ വയലിൽ ചാത്തോത്ത് ശിവാനന്ദനെ (53) മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ വെള്ളിലാട്ട് അംഗൻവാടിക്കു സമീപം പടിഞ്ഞാറെതാഴെ വയലിലെ വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. പൊലീസ് പരിശോധന നടത്തി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: സിന്ധു. മകൻ: അഖിൽ ആനന്ദ്. സഹോദരങ്ങൾ: ശാരദ, ഗീത, പരേതനായ ശശിധരൻ.