ഉള്ള്യേരി: ആദ്യകാല ജനസംഘം പ്രവർത്തകനായിരുന്ന വൈലേരി ദാമോദരൻ നായർ (84) നിര്യാതനായി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: സരോജിനി അമ്മ. മക്കൾ: മഹേഷ് കുമാർ (റിട്ട. ആർമി), മീരാഭായ്. മരുമക്കൾ: സജിത, രാജീവൻ(റിട്ട. പൊലീസ്). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, കാർത്യായനി അമ്മ, ലക്ഷ്മി അമ്മ, ജാനകി അമ്മ, പരേതരായ അപ്പു നായർ, ശങ്കരൻ നായർ.