ആളൂര്‍: നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി മരിച്ചു. ആളൂര്‍ എടത്താടന്‍ കവലക്ക് സമീപം മാണിപറമ്പില്‍ എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസലാണ് മരിച്ചത്. ഉറങ്ങികിടന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്: അലന്‍സോ.