കോഴിക്കോട്: ഗോവിന്ദപുരം ലൈബ്രറിയുടെ മുൻ ലൈബ്രേറിയനും ഗോവിന്ദപുരം എ.യു.പി. സ്കൂൾ മുൻ മാനേജർ എം.കെ. ദേവകി അമ്മയുടെയും പീടികപ്പുറത്ത് വേലായുധ മേനോന്റെയും മകനുമായ കൃഷ്ണഭവൻ വീട്ടിൽ എം.കെ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. തിരുവണ്ണൂർ കോട്ടൺ മിൽ മുൻജീവനക്കാരനാണ്. ഭാര്യ: സുമതിക്കുട്ടി ടീച്ചർ (റിട്ട. ചോലപ്പുറത്ത് എ.യു.പി. സ്കൂൾ). മക്കൾ: മുരളീധരൻ (കണ്ണൻ), മനു ജി. കൃഷ്ണൻ. മരുമക്കൾ: ഇന്ദു, രജിത. സഹോദരങ്ങൾ: എം.കെ. മീനാക്ഷിക്കുട്ടി (റിട്ട. സെയിൽസ് ടാക്സ്), എം.കെ. രുഗ്മിണി (റിട്ട. മാതൃഭൂമി), എം.കെ< രാധാകൃഷ്ണൻ( ടി.കെ. മേനോൻ ആൻഡ് കമ്പനി ചാലപ്പുറം), എം.കെ. വിശാലാക്ഷി (റിട്ട. സെയിൽസ്ടാക്സ്), എം.കെ ബാലചന്ദ്രൻ, പരേതയായ എം.കെ. കമലാക്ഷി, എം.കെ മോഹൻദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനം.