കോണത്തുകുന്ന്: കോണത്തുകുന്നിൽ ജനത കോളനിക്കടുത്ത് ഒഴിഞ്ഞ പറമ്പിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനു (83) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ അയ്യമ്പിള്ളിയിലാണ് ജാനുവിന്റെ തറവാട്. അനുജത്തി മല്ലികയെ വിവാഹം ചെയ്തയച്ച കോണത്തുകുന്നിലെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അടുത്ത വീട്ടിലെ സ്ത്രീയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിൽ പോസ്റ്റ്മാര്‍ട്ടത്തിന് കൊണ്ടുപോയി.