കോടാലി: കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റും ആദ്യകാല പത്ര ഏജന്റുമായ കോടാലി പള്ളിക്കുന്ന് പച്ചയില്‍ പി.പി. ലോനപ്പന് (94) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കള്‍: ഡേവിസ്, ജോണ്സന്, വില്സന് (പൊതുവിതരണ കേന്ദ്രം,കോടാലി), ലിന്റ, പരേതനായ പോള്‍, പരേതനായ ജോര്‍ജ്. മരുമക്കള്‍: റോസി, ലൂസി, റീന, ഷിജി, ഷിജ, പരേതനായ തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയില്‍.