ഒല്ലൂര്‍: ക്രിസ്റ്റഫര്‍ നഗറില്‍ ശനിയാഴ്ച രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലായി ആളുക്കാരന്‍ വീട്ടില്‍ ജെസ്റ്റോ ജോര്‍ജാണ് (33) മരിച്ചത്. മാതാവിനെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കുണ്ട്. കൊച്ചിയില്‍ ഐ.ടി എൻജിനീയറാണ് ജെസ്റ്റോ. ഭാര്യ: സ്നേഹ. മകള്‍: ജോര്‍ജീന. സംസ്കാരം തിങ്കളാഴ്ച നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.