നാദാപുരം: എടച്ചേരിയിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗ് നേതാവുമായ പനോൾപീടികയിൽ കുഞ്ഞമ്മദ് ഹാജി (92) നിര്യാതനായി. ദീർഘകാലം നെല്ലൂർ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്നു. എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ നെല്ലൂർ ജുമുഅത്ത് പള്ളി മുതവല്ലി, എടച്ചേരി ഖത്തർ മുസ്ലിം റിലീഫ് കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ രയരോത്ത് ഖദീജ ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, കുഞ്ഞിസൂപ്പി, അബ്ദുൽ മജീദ്, ബഷീർ, ബിയ്യാത്തു, ആയിഷ, സഫിയ. മരുമക്കൾ: അഡ്വ. രാമത്ത് കുഞ്ഞബ്ദുല്ല, കലന്തൻകുട്ടി, നഫീസ, ജമീല, ജമീല മഠത്തിൽ, നഫീസ, മാമി, പരേതനായ കുഞ്ഞമ്മത് ഹാജി.