ബാലുശ്ശേരി: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും മാനേജറുമായിരുന്ന സി.കെ. അമ്മത് കോയയുടെ മകൻ നന്മണ്ട 14ലെ ആനോത്തിയിൽ സി.കെ. ഹാരിസ് (53) നിര്യാതനായി. സ്കൂൾ മുൻ മാനേജറാണ്. ഭാര്യ: മൈമൂന (എടവണ്ണ). മകൻ: ഷാറൂൺ (ബംഗളൂരു). സഹോദരങ്ങൾ: സഫിയ, പാത്തുമ്മ, ജമീല, സുബൈദ, നസീമ, പരേതരായ അബ്ദുൽ റഷീദ്, ഉമ്മുസൽമ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം ബാലുശ്ശേരി മഹല്ല് ഖബർസ്ഥാനിൽ.