കോഴിക്കോട്: പരേതനായ ശൈഖ് വീട് ഉമ്മർകോയയുടെ ഭാര്യ കോഴിക്കോടൻ വീട് ബീവി (86) വട്ടക്കിണർ ശക്തി ഓട്ടോമൊബൈലിനു പിൻവശം കൃഷ്ണൻ മാസ്റ്റർ റോഡിലെ ‘അറഫ’യിൽ നിര്യാതയായി. മക്കൾ: കെ.വി. മുഹമ്മദ് സലീം (റിയാദ്), മുഹമ്മദ് സാബിർ (സാബു -അജന്ത സെറാമിക്), ആയിശബി, റഷീദ, നെജ്മ, സലീല, പരേതയായ ജസീല. മരുമക്കൾ: കൊളങ്ങരക്കണ്ടി അബ്ദുൽ ഗഫൂർ, എൻജി. കെ. ഉമ്മർ കോയ, പുത്തൻവീട് നവാസ് (ടൈൽസ് ഇന്ത്യ), പഴയതോപ്പ് അഹമ്മദ് കോയ, പരേതയായ പി.എൻ.എം. അബ്ദുൽ അസീസ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 10ന് കണ്ണംപറമ്പ് പള്ളിയിൽ.