വൈത്തിരി: 70കാരനായ വയോധികനെ തളിപ്പുഴയിലെ കടമുറിയായ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം സ്വദേശിയും തളിപ്പുഴയിൽ താമസക്കാരനുമായ കുനിയിൽ അസൈനാണ് മരിച്ചത്. പരേതയായ സഫിയയാണ് ഭാര്യ. മക്കൾ: റസീന, സുമയ്യ, തസ്ലി. മരുമക്കൾ: മുഹമ്മദ് അസ്ഹർ, നൗഷാദ്, അൻസാർ. അസ്വാഭാവിക മരണത്തിനു വൈത്തിരി പൊലീസ് കേസെടുത്തു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.