കൊടുവള്ളി: അങ്കമാലി സ്വദേശി സുബ്രമണിയനെ (70) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊടുവള്ളി പാലക്കുറ്റിയിലെ കോട്ടക്കൽ ഫർണിച്ചർ നിർമാണ കടയിലെ ജീവനക്കാരനായിരുന്നു. കടയുടെ സമീപത്തെ മുറിയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരും കടയുടമയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കൊടുവള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.