പട്ടിക്കാട്: കണ്ണാറയില്‍ ബൈക്ക് ഇടിച്ച് റോഡരികില്‍ ഇരിക്കുകയായിരുന്ന യുവതി മരിച്ചു. തമിഴ്നാട് വിളിപ്പുറം സ്വദേശി മുരുകന്റെ ഭാര്യ ഭാനുമതി (32) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഉളുന്തുര്പ്പെട്ട് സ്വദേശിനി പെരുമ (48), ബൈക്ക് ഓടിച്ച കണ്ണാറ കാളകുന്ന് മണിവിലയത്ത് രാജീവിന്റെ മകന് ശിവം (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്നോടെയാണ് സംഭവം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് കഴിയുന്നവരാണ് ഭാനുമതിയും പെരുമയും. പീച്ചി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.