ആലത്തൂർ: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അഞ്ചുമൂർത്തി മംഗലം രത്നയാണ് (62) മരിച്ചത്. ടൈൽസ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ഇരട്ടക്കുളത്താണ് സംഭവം. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോയമ്പത്തൂരിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ: പരേതയായ ശാന്ത. മകൻ: രഞ്ജിത്ത്.