പന്തീരാങ്കാവ്: ബൈക്കിടിച്ച് പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. ചേലേമ്പ്ര വെളേരി മാനാടംകണ്ടി നാരായണനാണ് (47) ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അപകടത്തിൽപെട്ടത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് നിർമാണ യൂനിറ്റിലേക്ക് പോകുമ്പോഴാണ് പന്തീരാങ്കാവിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ. വേലായുധൻ-ശാന്ത ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: ആരോമൽ, ആര്യ, ആരതി. സഹോദരങ്ങൾ: പത്മാവതി, സതീഷ്.