ഗുരുവായൂര്‍: ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുവായൂര്‍ സ്വദേശിയായ നേവി ഓഫിസര്‍ മരിച്ചു. കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വിട്ടിലായില് കെ.വി. വിജയകുമാറിന്റെ മകന് വിബിന്ദേവാണ് (32) മരിച്ചത്. ഡല്‍ഹി നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സബ് മറൈന്‍ ഡിസൈന്‍ ഗ്രൂപ് ലഫ്റ്റനന്റ് കമാന്‍ഡറാണ്. ചൊവ്വാഴ്ച ഉച്ചക്ക് ഹിമാചല്‍പ്രദേശിലെ ബിര്‍ ബില്ലിങ് എന്ന ഗ്രാമത്തിലാണ് അപകടമുണ്ടായത്. പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ റോട്ടര്‍ ടര്‍ബുലന്‍സ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മാതാവ്: ബേബി. സഹോദരി: ഇന്ദുലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.