ബാലരാമപുരം: സി.പി.എം ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേമം ഏരിയ പ്രസിഡന്റുമായ ആറാലുംമൂട് പൂജ നഗർ സൗപർണികയിൽ എസ്. സുദർശനൻ (61- റിട്ട. അസി.എൻജിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാറക്കുഴി പ്രോഗ്രസ് ലൈബ്രറി സ്ഥാപക അംഗമായിരുന്നു. പാറക്കുഴി ഭവാനി മന്ദിരത്തിൽ പരേതനായ സദാശിവ പണിക്കരുടെ മകനാണ്. ഭാര്യ: ജി.ബി. അനിത, മക്കൾ: ശിൽപ, ദർശൻ. സഹോദരങ്ങൾ: പാറക്കുഴി സുരേന്ദ്രൻ (സി.പി.എം നേമം ഏരിയ സെക്രട്ടറി), സുധീശൻ.