അരീക്കാട്: ദേശീയപാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരീക്കാട് ഒതയമംഗലം പറമ്പ് പുളിമാംകുന്നത്ത് അപ്പുട്ടി(66) ആണ് മരിച്ചത്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളിയാണ്.
വെള്ളിയാഴ്ച രാവിലെ 9.30നാണ് അപകടം. ഉടനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് നല്ലളം പൊതു ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: സ്വർണലത.
മക്കൾ: ജിഷ, ജിതേഷ്, ഷിതേഷ്, നിതേഷ്. മരുമക്കൾ: ശിവദാസൻ, ശ്രീജിത, സഞ്ജന, ബിനിഷ. സഹോദരങ്ങൾ : പരേതനായ വേലായുധൻ, പരേതയായ ശാരദ, പരേതയായ കാളി, ലീല, ശ്രീധരൻ എന്ന ശശി