കുന്ദമംഗലം: മുണ്ടിക്കൽതാഴം പാലക്കോട്ട് വയലിൽ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു.
പെരിങ്ങൊളം പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട് മുഹമ്മദിന്റെ മകനും കെ.എം.സി.ടി.യിൽ അധ്യാപകനുമായ മുഹ്സിൻ (27) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 3.30ന് പാലക്കോട്ടുവയലിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ: കെൻസ ഫർഹാത്ത് പെരുമണ്ണ. മാതാവ്: മറിയ. സഹോദരൻ: മുബഷീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച പെരിങ്ങൊളം ജുമാമസ്ജിദിൽ.