ചാവക്കാട്: നായ് കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ ചികിത്സക്കിടെ മരിച്ചു. കടപ്പുറം ഞോളി റോഡിന് സമീപം ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യ നഫീസയാണ് (63) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കടപ്പുറം പഞ്ചായത്തിലെ തീരദേശ റോഡിൽ കള്ളാംബി പടിയിലായിരുന്നു അപകടം. നഫീസ സഹോദരൻ അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി പൊന്നാക്കാരൻ വീട്ടിൽ ബക്കറുമൊത്തായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടത്തിൽ ബക്കറിനും പരിക്കേറ്റിരുന്നു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നഫീസയുടെ മക്കൾ: സജന, ഷബ്ന, ഷാബിർ. മരുമക്കൾ: ഹാറൂൺ, ഷംഷാദ്.