കാഞ്ഞാണി: കെട്ടിട നിർമാണത്തിനിടയിൽ വീടിന്റെ മുകളിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. മുല്ലശ്ശേരി ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന അടിയാറ വീട്ടിൽ ഭാസ്കരന്റെ മകൻ ചന്ദ്രകാന്ത് (ബബീഷ് - 37) ആണ് മരിച്ചത്. അരിമ്പുർ കൈപ്പിള്ളിയിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: സീത. സഹോദരി: ചന്ദ്രകല