വർക്കല: സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗം ഇടവ തൊടിയിൽ വീട്ടിൽ എച്ച്. ഹാരിസ് (52) നിര്യാതനായി. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി, മത്സ്യ അനുബന്ധ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡൻറ്, കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹസീന. മകൻ: ജിസൽ ഹാരിസ്.