നരിക്കുനി: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഭരണിപ്പാറ ഇല്ലത്ത്താഴം തൃക്കൈപറമ്പിൽ അപ്പുക്കുട്ടിയുടെ മകൻ സനൂപാണ് (28) തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. വീട്ടിൽനിന്ന് നരിക്കുനിയിലേക്ക് വരുമ്പോൾ പൂനൂർ റോഡിൽ നെല്ലിയേരി താഴത്ത് സ്വകാര്യ ബസ് സനൂപ് സഞ്ചരിച്ച ബൈക്കിന് തട്ടുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരണപ്പെട്ടു. മാതാവ്: സാവിത്രി.